Monday 1 January 2018

ENTE ORMAYIL THIRUVATHIRA


എൻറെ ഓർമ്മയിൽ തിരുവാതിര


തിരുവാതിര എന്ന് മനസ്സിൽ തെളിയുമ്പോൾ ആദ്യം ഓർമ്മയിൽ വന്നെത്തുന്ന ഒന്നാണ് ഊഞ്ഞാൽ.  (വിലാസിനി എന്ന തൂലിക നാമത്തിലറിയപ്പെടുന്ന എം കെ മേനോൻ എഴുതിയ നോവലാണ്‌ ഊഞ്ഞാൽ.) ഇത് അല്ല, എൻറെ ബാല്യകാലത്ത് തിരുവാതിര എത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ അച്ഛന്റെ വീടായ ഷൊർണുർ നെടുങ്ങോട്ടൂർ പാപ്പുള്ളി തറവാട്ടിലെ നാലുകെട്ടിൻറെ വടക്കെ തൊടിയിലെ വലിയ പുളിയുടെ പടിഞ്ഞാറേ കൊമ്പിൽ കെട്ടുന്ന ഊഞ്ഞാൽ ഇന്നും ഹൃദയത്തിൽ ആഹ്ലാദമുണർത്തുന്നു.

പ്രസാദ് കെ ഷൊർണുർ 

Saturday 9 September 2017

ENTE ORMAYIL ONAM


എൻറെ ഓർമ്മയിൽ ഓണം

ഷൊർണുർ നെടുങ്ങോട്ടൂർ ദേശ കുതിര കമ്മിറ്റി 2017 ലെ തിരുവോണം നാളിൽ കമ്മിറ്റി മന്ദിരത്തിന് ചേർന്നുള്ള നായർ സർവീസ് സൊസൈറ്റി 5703 നെടുങ്ങോട്ടൂർ കരയോഗത്തിന് മുമ്പിൽ വിസ്‌മയം തീർത്ത പൂക്കളം.

കാലം മാറുമ്പോൾ മാറുന്ന ഓണം


ഓണം എന്ന വാക്ക് മനസിൽ എത്തുമ്പോൾ തന്നെ ഓരോ മലയാളിക്കും എന്ന പോലെ തന്നെ എനിക്കും, അത് ഇനി എന്നാണ് എന്നറിയുവാൻ ഉള്ള ആകാംക്ഷയോട് കൂടിയ ഒരു തരം ആനന്ദം സംജാതമാകും. ഇത് ഒന്ന് തന്നെയാണ് ഓണം എന്ന ആഘോഷത്തിൻറെ ഏറ്റവും വലിയ പ്രത്യേകത, കാരണം എല്ലാവരുടെയും മനസും ശരീരവും നന്മകളാൽ സമ്പൂർണമാകുന്ന അവസരമാണ് ഓണം.

എൻറെ ഓർമ്മയിൽ ഓണം കടന്ന് വരുമ്പോൾ മുഖ്യമായും അത് രണ്ടായി തിരിഞ്ഞിരിക്കുന്നു. 1995 നവംബർ 22 ന് ഞാൻ, എന്റെ അച്ഛൻ, അമ്മ, മൂന്ന് അനുജന്മാർ ഒപ്പം അച്ഛൻറെ വീടായ പാപ്പുള്ളി തറവാട്ടിലെ നാല് കെട്ടിൽ നിന്ന് മാറി തൊട്ടടുത്ത് പുതിയ വീട്ടിലേക്ക് താമസം തുടങ്ങിയ കാലം വരെയുള്ള ഓണവും ശേഷമുള്ള ഓണവും തികച്ചും വ്യത്യസ്‌തമാകുന്നു.

ഓർമ്മ വെച്ച കാലം മുതൽ പുതിയ വീട്ടിലേക്ക്‌ വരുന്നത് വരെയുള്ള നീണ്ട 16 വർഷത്തോളം ഓണം ആഘോഷിച്ചിരുന്നത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശൻറെയും അമ്മൂമ്മയുടെയും കൂടെയായിരുന്നു. സ്‌കൂൾ പൂട്ടുന്ന ദിവസം തന്നെ സന്ധ്യയോട് കൂടി അമ്മയുടെ കൈപ്പുള്ളി വീട്ടിൽ എത്തിച്ചേരും ഞങ്ങൾ. പിന്നീട് സ്‌കൂൾ തുറക്കുന്ന ദിവസം അതിരാവിലെയുള്ള മടക്കയാത്രവരെയുള്ള അവധി ദിനങ്ങൾ ആഘോഷത്തിൻറെ, ആഹ്‌ളാദത്തിന്റെ, ആമോദത്തിൻറെ നാളുകളായിരുന്നു.


പ്രസാദ് കെ ഷൊർണുർ







Friday 14 April 2017

ENTE ORMAYIL VISHU


എൻറെ ഓർമയിൽ വിഷു



വിദ്യാഭ്യാസം അച്ഛൻറെ വീടായ ഷൊർണുർ നെടുങ്ങോട്ടൂർ പാപ്പുള്ളി തറവാട്ടിലെ നാല് കെട്ടിൽ ആയിരുന്നതിനാൽ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് വേനലവധിക്ക് പള്ളികൂടമടച്ചാൽ തട്ടകത്തമ്മയുടെ ഉത്സവമായ ആര്യങ്കാവ് പൂരം കഴിഞ്ഞ ഉടൻ വിഷുവിന് ഏറെ നാൾ മുമ്പ് തന്നെ അമ്മയുടെ തറവാടായ ചേലക്കര തൊഴുപ്പാടം കൈപ്പുള്ളി വീട്ടിൽ എത്തിച്ചേരും അമ്മയോടൊപ്പം ഞാനും മൂന്ന് അനുജന്മാരും. എൻറെ എല്ലാം എല്ലാം എല്ലാം ആയിരുന്ന മുത്തശ്ശൻ ഞങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ചിരുന്ന മത്താപ്പും, കമ്പിത്തിരിയും, ചക്രവും, പൂക്കുട്ടിയും, ക്യാപ്പും, ഓലപ്പടക്കവും, മാലപ്പടക്കവും, കൈനീട്ടം, വിഭവ സമൃദ്ധമായ ഭക്ഷണം ഇവയെല്ലാം ഒരിക്കൽ പോലും തിരിച്ച് നൽകുവാൻ കഴിയാത്ത ജീവിത സത്യങ്ങൾ.


പ്രസാദ് കെ ഷൊർണുർ 

Sunday 31 January 2016

PRASAD K SHORNUR 2015 REVIEW





ഒരു ദിനം ഞങ്ങൾ ഷൊർണ്ണൂരിൽ






                   ദി ഹിന്ദു ദിനപത്രത്തിന്റെ പാലക്കാട് റിപ്പോർട്ടർ കെ. എ. ഷാജിയും,                    ഫോട്ടോഗ്രാഫർ കെ. കെ. മുസ്തഫക്കും ഒപ്പം പ്രസാദ്‌ കെ ഷൊർണൂർ.





Saturday 2 January 2016

NAIR SERVICE SOCIETY




നായർ സർവീസ് സൊസൈറ്റി




5703 നെടുങ്ങോട്ടൂർ കരയോഗം ആദ്യ പൊതു യോഗം ഒറ്റപ്പാലം താലൂക്ക് യുണിയൻ അംഗം പി. നാരായണൻ ഉദ്ഘാടനം ചെയുന്നു.



2006 മുതൽ ഷൊർണ്ണൂരിലെ മാധ്യമ രംഗത്ത് ഒരു എളിയ സാന്നിധ്യം അറിയിച്ച് വരുന്ന ഞാൻ, 2014 ഒക്ടോബർ 25 ന് തലപ്പിള്ളി താലൂക്ക്  യൂണിയന്റെ നേതൃത്വത്തിൽ കുന്നുംകുളം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടത്തിയ മാധ്യമ രംഗത്തെ നായർ സമുദായം എന്ന പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. അത് അന്ന് ഉദ്ഘാടനം ചെയ്ത് മുതിർന്ന മാധ്യമ പ്രവർത്തകൻ പണ്ട് ദൂരദർശൻ മലയാളം സംപ്രേക്ഷണം തുടങ്ങിയ കാലത്ത് വാർത്തകൾ വായിച്ചിരുന്ന ആർ. ബാലകൃഷ്ണൻ അവർകൾ ആയിരുന്നു. അദേഹത്തിന്റെ ശബ്ദം, വാക്കുകൾ, സംസാരം എന്നിലെ ഹിന്ദുവിനെയും, നായരെയും ഉയിർത്തെഴുന്നേൽപ്പിച്ചു.



പ്രസാദ്‌ കെ ഷൊർണൂർ - ജനറൽ സെക്രട്ടറി



Saturday 10 October 2015

SENIOR CITIZENS HONOUR




മുതിർന്ന പൗരൻമാർക്ക്‌ ആദരം 







ഞാൻ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഗാന്ധി സേവാ വേദി ഷൊർണൂർ, ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ നടപ്പിലാക്കിയ നെടുങ്ങോട്ടൂർ, മുണ്ടമുക, പരുത്തിപ്ര, പ്രദേശങ്ങളിലെ 70 തികഞ്ഞ മിതിർന്ന പൗരൻമാരെ ആദരിക്കൽ ചടങ്ങ് സ്വാതന്ത്ര്യ സമര സേനാനി നവതി കേശവൻ അവർകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.



പ്രസാദ്‌ കെ ഷൊർണൂർ - ജനറൽ സെക്രട്ടറി


Thursday 10 September 2015

SNEHA SUGANDHA SPARSHAM




സ്നേഹ സുഗന്ധ സ്പർശം






പ്രസാദ്‌ കെ ഷൊർണൂർ എന്ന ഞാൻ, ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ക്ഷേമ കാര്യ കമ്മിറ്റി അംഗമായ (ഐ. സി. ഡി. എസ്. ഒറ്റപ്പാലം അഡീഷണൽ പ്രോജക്റ്റ്) ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിൽ സ്ഥിതി ചെയുന്ന സെൻഡർ നമ്പർ 77 അങ്കണവാടിയിൽ നടന്ന ഓണാഘോഷത്തിൽ ആവിഷ്ക്കരിച്ച ഒരു പുതിയ പദ്ധതിയാണ് സ്നേഹ സുഗന്ധ സ്പർശം.

അങ്കണവാടി പരിധിക്കുള്ളിലെ പ്രായം ചെന്ന കുറച്ച് അമ്മമാർക്ക് ഓണകോടി നൽകുവാൻ കഴിഞ്ഞു. ആദ്യത്തെ ഓണകോടി നഗരസഭ അധ്യക്ഷൻ ശ്രീ. എസ്. കൃഷ്ണദാസ് അവർകൾ നെടുങ്ങോട്ടൂർ പഴയ ലെവൽ ക്രോസ് അടുത്തുള്ള ലക്ഷ്മി അമ്മക്ക് നൽകുന്നു. ഇതിലേക്ക്‌ വേണ്ട വസ്ത്രങ്ങൾ നൽകി സഹായിച്ചത് കടമ്പാട്ട് പുരുഷോത്തമൻ ഗോപാൽ എന്ന കണ്ണൻ അവർകൾ ആയിരുന്നു.


പ്രസാദ്‌ കെ ഷൊർണൂർ - സാമൂഹ്യ പ്രവർത്തകൻ