Saturday, 10 October 2015

SENIOR CITIZENS HONOUR




മുതിർന്ന പൗരൻമാർക്ക്‌ ആദരം 







ഞാൻ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഗാന്ധി സേവാ വേദി ഷൊർണൂർ, ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ നടപ്പിലാക്കിയ നെടുങ്ങോട്ടൂർ, മുണ്ടമുക, പരുത്തിപ്ര, പ്രദേശങ്ങളിലെ 70 തികഞ്ഞ മിതിർന്ന പൗരൻമാരെ ആദരിക്കൽ ചടങ്ങ് സ്വാതന്ത്ര്യ സമര സേനാനി നവതി കേശവൻ അവർകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.



പ്രസാദ്‌ കെ ഷൊർണൂർ - ജനറൽ സെക്രട്ടറി


Thursday, 10 September 2015

SNEHA SUGANDHA SPARSHAM




സ്നേഹ സുഗന്ധ സ്പർശം






പ്രസാദ്‌ കെ ഷൊർണൂർ എന്ന ഞാൻ, ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ക്ഷേമ കാര്യ കമ്മിറ്റി അംഗമായ (ഐ. സി. ഡി. എസ്. ഒറ്റപ്പാലം അഡീഷണൽ പ്രോജക്റ്റ്) ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിൽ സ്ഥിതി ചെയുന്ന സെൻഡർ നമ്പർ 77 അങ്കണവാടിയിൽ നടന്ന ഓണാഘോഷത്തിൽ ആവിഷ്ക്കരിച്ച ഒരു പുതിയ പദ്ധതിയാണ് സ്നേഹ സുഗന്ധ സ്പർശം.

അങ്കണവാടി പരിധിക്കുള്ളിലെ പ്രായം ചെന്ന കുറച്ച് അമ്മമാർക്ക് ഓണകോടി നൽകുവാൻ കഴിഞ്ഞു. ആദ്യത്തെ ഓണകോടി നഗരസഭ അധ്യക്ഷൻ ശ്രീ. എസ്. കൃഷ്ണദാസ് അവർകൾ നെടുങ്ങോട്ടൂർ പഴയ ലെവൽ ക്രോസ് അടുത്തുള്ള ലക്ഷ്മി അമ്മക്ക് നൽകുന്നു. ഇതിലേക്ക്‌ വേണ്ട വസ്ത്രങ്ങൾ നൽകി സഹായിച്ചത് കടമ്പാട്ട് പുരുഷോത്തമൻ ഗോപാൽ എന്ന കണ്ണൻ അവർകൾ ആയിരുന്നു.


പ്രസാദ്‌ കെ ഷൊർണൂർ - സാമൂഹ്യ പ്രവർത്തകൻ



Wednesday, 24 June 2015

VT BHATTATHIRIPAD SHORNUR



" എന്റെ നിളയോര സ്മൃതികൾ "






നമ്മുക്ക് എല്ലാവർക്കും അറിയാം നമ്പൂതിരി സമൂഹത്തിൽ വലിയ ഒരു വിപ്ലവത്തിന് തുടക്കമിട്ട മഹാനായിരുന്നു വി. ടി. ഭട്ടതിരിപ്പാട്. തികച്ചും പ്രാകൃതാവസ്ഥയിൽ കഴിഞ്ഞിരുന്ന അന്നത്തെ നമ്പൂതിരിയെ മനുഷ്യനാക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത ദൗത്യം. ഇതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയതിന്റെ തുടക്കം ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു. ആ ക്ഷേത്രമാണ് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ ഷൊർണൂർ നഗരസഭയിൽ സ്ഥിതി ചെയുന്ന മുണ്ടമുക ശാസ്താ ക്ഷേത്രം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലുണ്ടായ സാമുദായിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ വി. ടി. ഭട്ടതിരിപ്പാടിന് മഹത്തായ ഒരു സ്ഥാനമുണ്ട്. നമ്പൂതിരി സമുദായത്തെ നവോത്ഥാനത്തിലേക്ക് നയിച്ചത് അദ്ദേഹമാണ്.

1869 മാർച്ച് 26 ന് പഴയ പൊന്നാനി താലൂക്കിലെ മേഴത്തൂരിൽ അതി ദരിദ്രമായ നമ്പൂതിരി കുടുംബത്തിൽ ജനിച്ച വി. ടി. ക്ക് ചെറുപ്പത്തിൽ സ്ക്കൂൾ വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. ജന്മിത്വവും ബ്രാഹ്മണ്യവും കൂടിക്കലർന്ന അന്നത്തെ നമ്പൂതിരിമാരുടെ സമുദായ ഘടനയിൽ, ഗുരുകുല സമ്പ്രദായത്തിലുള്ള വൈദികവൃത്തിയും വേദാദ്ധ്യായനവും മാത്രമേ അദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളൂ. തറവാട്ടിലെ ദാരിദ്ര്യം അങ്ങേ അറ്റത്ത്‌ എത്തിയപ്പോഴാണ് 17 ആമത്തെ വയസ്സിൽ വി. ടി. ശാന്തിക്കാരനാവുന്നത്. അങ്ങനെ കൂടല്ലൂർ മനയിലെ അച്ഛൻ നമ്പൂതിരിയുടെ ശുപാർശയോടെ മുണ്ടമുക അയ്യപ്പൻ കാവിൽ വി. ടി. ശാന്തിക്കാരനായി. ശാന്തി കഴിഞ്ഞാൽ ആൽത്തറയിലിരുന്നു വിശ്രമം.

ക്ഷേത്രത്തിൽ വി.ടി .യുടെ ശാന്തിവേല പുലർച്ചെ നാലര മണിക്ക് തുടങ്ങുമായിരുന്നു. ക്ഷേത്ര മതിൽകെട്ടിന് പുറത്തെ ഗോപുര ദ്വാരത്തിലൂടെ പുഴയിൽ ഇറങ്ങി മുങ്ങി , പാത്രത്തിൽ വെള്ളം ഏടുത്ത് കൊണ്ട് വരണം. ആനതലയോളം ചന്ദനമുരുട്ടണം, അപ്പം, അട, പായസം എന്നീ നിവേദ്യങ്ങൾ പാകം ചെയ്യണം. ഉഷ പൂജ, ഉച്ച പൂജ, പുറശാന്തി ഇതൊക്കെ സമയത്തിന് നിർവ്വഹിക്കണം. പൂജയും, പുഷ്പാഞ്ജലിയും വി.ടി .യുടെ കുടുബത്തിന്റെ കുല തൊഴിൽ അല്ലാതിരുന്നിട്ടും അദ്ദേഹം പൂജ കാര്യങ്ങളെല്ലാം നിഷ്ഠയോടെ ചെയ്തുപോന്നു.

ശാന്തി പണിയും വൈദിക കർമ്മങ്ങളുമായി എവിടെയെങ്കിലും സമ്മന്തക്കാരനായി ഒടുങ്ങുമായിരുന്ന, വി.ടി.യുടെ ജീവിതത്തെ വഴി തിരിച്ച്‌ വിടുന്നത് ഒരു പത്ത് വയസ്സുകരി പെണ്‍കുട്ടിയാണ്. ക്ഷേത്രത്തിനടുത്തുള്ള തിയ്യാടി കുടുംബത്തിൽപ്പെട്ട ആ ബാലികയാണ്‌ വി.ടി.യുടെ ഗുരുനാഥ. ഒരു ദിവസം സ്കൂൾ വിട്ട് അമ്പലത്തിനടുത്ത് കൂടെ വരികയായിരുന്ന പെണ്‍കുട്ടി, പിറ്റെ ദിവസം അദ്ധ്യാപകനെ കാണിക്കാനുള്ള ഒരു കണക്കിന്റെ ഉത്തരം പറഞ്ഞ് തരുമോ എന്ന് ആൽതറയിലിരിക്കുന്ന വി.ടി.യോട് ചോദിക്കുന്നു. കുട്ടിയുടെ പുസ്തകം വാങ്ങി കറുത്ത അക്ഷരങ്ങളിലേക്ക് നോക്കിയ വി.ടി.യുടെ കണ്ണുകളിൽനിന്ന് അപ്പോൾ ഉതിർന്ന് വീണത്‌ കണ്ണീർക്കണങ്ങളായിരുന്നു. തനിക്ക് അക്ഷരം പൊല്ലും അറിയില്ലല്ലോ എന്ന യാഥാർത്ഥ്യം അദ്ദേഹം തിരിച്ചറിയുന്നത് ആ നിമിഷത്തിലാണ്.

( തന്റെ ആത്മകഥയായ കണ്ണീരും കിനാവും എന്ന ഗ്രന്ഥത്തിൽ വി .ടി. ഇങ്ങനെ എഴുതുന്നു.)

' ആ രാത്രി മുഴുവൻ ഞാൻ എന്റെ ഭാവിയെപറ്റി ചിന്തിച്ചു. വിജ്ഞാനം നേടിയേ അടങ്ങു എന്ന് ആ ഘോരാന്തകാരത്തിൽ ഞാൻ ശപഥം ചെയ്തു. പിറ്റെ ദിവസം തന്നെ പത്ത് വയസ്സിലേറെ പ്രായമാകാത്ത ആ തിയ്യാടി പെണ്‍കുട്ടിയുടെ ശിഷ്യത്വം കൈക്കൊള്ളുകയും, അവളെനിക്ക് ഒരു സ്ലേറ്റിൽ 51 അക്ഷരങ്ങൾ എഴുതി തരികയും ചെയ്തു. നിശീഥിനിയുടെ നിശബ്ദതയിൽ ലോകം കൂർക്കം വലിച്ച് ഉറങ്ങുമ്പോൾ ഞാൻ ആ അക്ഷരങ്ങൾ വായിലിട്ട് ചവച്ചു, വിറയാർന്ന കൈവിരൽകൊണ്ട് വീണ്ടും വീണ്ടും കുത്തികുറിച്ചു, അക്ഷരം പഠിച്ചു. പിന്നീട് ഇതേ ആൽതറയിലിരുന്ന് തന്നെ കാവിലേക്ക് ശർക്കര പൊതിഞ്ഞ് കൊണ്ടുവന്ന പത്രത്താൾ നിവർത്തി ആദ്യമായി അക്ഷരം കൂട്ടി വായിച്ചു 'മാൻമാർക്ക് കുട ' എന്ന പരസ്യ വാചകം.'

വി. ടി. യുടെ ആദ്യത്തെ പ്രണയബന്ധവും ക്ഷേത്രത്തിലെ കഴക വൃത്തിയായിരുന്ന പടിഞ്ഞാറെ വാരിയത്തെ അമ്മുക്കുട്ടിയുമോടോത്ത് ഇവിടെയായിരുന്നു. മൂന്നു വർഷത്തോളം ആ അമ്പലമുറ്റത്ത്‌ അവർ ഇണകുരുവികളായി കഴിഞ്ഞു. പക്ഷെ അധികം വൈകാതെ പെരുവനത്ത് നാരായണൻ നമ്പൂതിരി അമ്മുകുട്ടിക്ക് പുടവ കൊടുത്ത്‌ ഭാര്യയാക്കിയതോടെ വി. ടി. ക്ക് അമ്മുക്കുട്ടിയെ പിരിയേണ്ടി വന്നു. അക്ഷരമറിയാത്തതിന്റെ കദനഭാരം ഇവിടെ ഇറക്കിവെച്ച വി. ടി., തന്റെ ആദ്യപ്രണയബന്ധത്തിന്റെ നൈരാശ്യവും ഇവിടെ നിന്ന് തന്നെ അനുഭവിച്ചു. അമ്മുക്കുട്ടിയുടെ വിവാഹത്തോടെ വി. ടി. മുണ്ടമുക ക്ഷേത്രത്തിലെ ശാന്തിപണി ഉപേക്ഷിക്കുകയായിരുന്നു. അമ്മുകുട്ടിയോടുള്ള പ്രണയം അതി ഹൃദ്യമായും ഒട്ടാകെ നിഗൂഡതയോടെയും, വേർപാട്‌ വളരെ ഹൃദയസ്പർശിയായും വി. ടി. തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റർ ദൂരെ ഭാരതപുഴയുടെ തീരത്താണ് മുണ്ടമുക ക്ഷേത്രം. മുണ്ടമുക അയ്യപ്പൻകാവ് എന്ന് വി. ടി. ഭട്ടതിരിപ്പാട് വിളിക്കുന്ന ഈ ക്ഷേത്രത്തിന്റെ ഇന്നത്തെ പേര് മുണ്ടമുക ശാസ്താ ക്ഷേത്രം എന്നാണ്. രണ്ടായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്ന ഈ ദേവാലയം ഇന്നും അതിന്റെ പ്രാചീനത ഏതാണ്ടൊക്കെ കാത്ത് സൂക്ഷിക്കുന്നു. കിഴക്ക് നിന്നും പടിഞ്ഞാറോട്ടൊഴുകുന്ന ഭാരതപുഴ ഇവിടെ വെച്ച് അൽപ്പം ദൂരം തെക്ക് വടക്കായി ഒഴുകുന്നു. ഭാരതപുഴയോരത്തെ മുണ്ടായ അയ്യപ്പൻകാവിന്റെ പടിഞ്ഞാറ് ഭാഗത്തെ ആ ആൽമരം കാലത്തെ അതി ജീവിച്ച് ഇന്നും ഇവിടെയുണ്ട്, പക്ഷെ, നിരക്ഷരനായ നമ്പൂതിരി യുവാവ്‌ അക്ഷരം പഠിച്ച്, അനാചാരങ്ങൾക്കെതിരെ അശ്വമേധം നടത്തുവാൻ പോന്ന വി. ടി. യാക്കിയ ആൽത്തറ ഇന്നില്ല.

വി. ടി. ഭട്ടതിരിപ്പാടിന് അക്ഷര വെളിച്ചം നൽകിയത് മാത്രമല്ല വി. ടി. യുടെ ജീവിതത്തെ ആകെ മാറ്റി തീർത്തതും സ്ത്രീകളാണ്. വി. ടി. നേതൃത്വം നൽകിയ സാമുദായിക വിപ്ലവത്തിൽ സ്ത്രീക്കായിരുന്നു കേന്ദ്രസ്ഥാനം. സ്ത്രീയുടെ വിമോചനത്തിലൂടെ മാത്രമെ സമുദായത്തിനും വിമോചനമുള്ളു എന്ന് വി. ടി. തെളിയിച്ച് കൊടുത്തു. ആ വലിയ വിപ്ലവത്തിന് നിമിത്തമായ മുണ്ടമുക ക്ഷേത്രവും, അക്ഷരങ്ങൾകൊണ്ടൊരു അശ്വമേധത്തിന് ആവനാഴി നിറച്ച അക്ഷരപുണ്യം പിറന്ന നിളയോരത്തെ ബോധീവൃക്ഷവും, അങ്ങനെകേരളത്തിലെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാകുന്നു.


പ്രസാദ്‌ കെ ഷൊർണൂർ - സാമൂഹ്യ പ്രവർത്തകൻ




Sunday, 1 March 2015

ANGANWADI NEDUNGOTTOOR SHORANUR


" എന്റെ മുറ്റത്തെ പൂന്തോട്ടം "




1999 ഓഗസ്റ്റ്‌ 20 ന് രൂപം കൊണ്ടിട്ടുള്ളതാകുന്നു ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിൽ പ്രവർത്തിച്ചു വരുന്ന കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് കീഴിൽ ഉള്ള ഐ. സി. ഡി. എസ്. ഒറ്റപ്പാലം അഡീഷ്ണൽ പ്രോജക്റ്റ് ഷൊർണൂർ സെൻഡർ നമ്പർ 77 അങ്കണവാടി.

Monday, 12 January 2015

GANDHI SEVA VEDI SHORNUR


ഗാന്ധി സേവാ വേദി  ഷൊർണൂർ




സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിജിയുടെ പ്രിയ ശിഷ്യനും ദണ്ഡി യാത്രയിൽ പങ്കെടുത്ത 78 അനുയായികളിൽ ഒരാളുമായ ഷൊർണൂർ പരുത്തിപ്ര മഹാദേവമംഗലം നടുവിൽപ്പാട്ട് രാഘവ പൊതുവാൾ എന്ന രാഘവ്ജി 1992 ഡിസംബർ 20 ആം തിയ്യതി നമ്മെ വിട്ടു പോയി. എന്നാൽ നാളിതുവരെ അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകമോ ഒന്നും തന്നെ ഉയർന്നു വന്നില്ല.

സ്വാതന്ത്ര്യാനന്തരം ഗാന്ധിജി തന്റെ ശിഷ്യരോട് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുവാനും അവിടെ സ്വാശ്രയത്വം നിലനിർത്തുവാനും ആഹ്വാനം ചെയുകയായിരുന്നു. ആ മഹാത്മാവിന്റെ ആഞ്ജ ശിരസാ വഹിച്ച് രാഘവ്ജി തന്റെ ഗ്രാമമായ ഷൊർണൂർ പരുത്തിപ്ര മഹാദേവമംഗലത്ത് തിരിച്ചെത്തുകയും, തന്റെ തറവാടായ നടുവിൽപ്പാട്ടെ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് ഒരു കൊച്ചു കെട്ടിടത്തിൽ സ്വയം പ്രകാശിത ഗിരി സദനം എന്ന ഫലകം വെച്ച് താമസം ആരംഭിക്കുകയും, ഇവിടെ തന്നെ ഉള്ള സ്ഥലത്ത് എള്ള് ഉണ്ടാക്കുകയും, പ്രദേശത്തുള്ളവരെയെല്ലാം എള്ള് ഉത്പാദിപ്പിക്കുവാൻ പ്രബുദ്ധരാക്കുകയും, എള്ള് ആട്ടുവാൻ ഉള്ള സാമഗ്രികൾ സംഘടിപ്പിച്ച് ഇവിടെ തന്നെ അവക്കൊരിടം കണ്ടെത്തി നല്ലെണ്ണ ഉത്പാദാനവും വിൽപ്പനയും, ഛർക്ക ക്ലാസ്സ് ആരംഭിക്കുകയും, നൂൽ നൂൽപ്പ് കേന്ദ്രവും, നെയ്ത്ത് പുരയും, ഉണ്ടാക്കി ഖാദി വസ്ത്രങ്ങളുടെ ഉത്പാദാനവും വിൽപ്പനയും, തേനീച്ച വളർത്തലും തേൻ ഉത്പാദാനവും വിൽപ്പനയും തുടങ്ങുകയും, മുതലായ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സ്വയം തൊഴിൽ എന്ന ആശയത്തിലൂന്നി പ്രദേശത്തുള്ളവർക്കെല്ലാം ഒരു ജീവിതോപാദി നൽകി പോന്നു അന്ത്യശാസം വലിക്കുന്നതുവരെ രാഘവ്ജി. അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളതും ഇവിടെ തന്നെയാണ്.

രാഘവ്ജി താമസിച്ചിരുന്ന സ്വയം പ്രകാശിത ഗിരി സദനം എന്ന കൊച്ചു കെട്ടിടം ഇന്ന് നാശത്തിന്റെ വക്കിലാണ്. പകുതിയോളം സ്ഥലവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും അനുബന്ധ വസ്തുക്കളും ഇന്നിപ്പോൾ സർവോദയ സംഘത്തിന്റെ കൈവശമാണ്. എന്നാൽ ഭൂമി ഒഴിച്ചുള്ളതെല്ലാം നാമാവിശേഷമായിരിക്കുന്നു. സാമഗ്രികൾ ഒന്നും തന്നെ കാണുവാൻ ഇല്ല. കെട്ടിടങ്ങൾ കാലത്തെ അതിജീവിച്ച് നിൽപ്പുണ്ടെങ്കിലും അറ്റകുറ്റപണികൾ അത്യന്താപേക്ഷിതമായിരിക്കുന്നു. ഇത്രയും സ്വത്തുവഹകളുള്ള രാഘവ്ജിയുടെ അനന്തരവളായ നടുവിൽപ്പാട്ട് സരളാ ദേവി ഒരു അന്തേവാസിയായി ജീവിതത്തെ നേരിടുന്നു.

ഈ ഒരു അവസ്ഥയിൽ 2014 ഡിസംബർ 20 ആം തിയ്യതി രാഘവ്ജിയുടെ 22 ആം ചരമ ദിനത്തിൽ സ്വയം പ്രകാശിത ഗിരി സദനത്തിന് മുമ്പിൽ, ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ഷൊർണൂർ മുൻ മണ്ഡലം പ്രസിഡന്റും വാർഡു കൌണ്സിലറുമായ കെ. കൃഷ്ണകുമാറും, ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ഷൊർണൂർ മണ്ഡലം എക്സിക്യൂട്ടീവ് അംഗവും സാമൂഹ്യ പ്രവർത്തകനുമായ പ്രസാദ് കെ ഷൊർണ്ണൂരും ചേർന്ന് പ്രദേശത്തുള്ള സർവരേയും വിളിച്ചു കൂട്ടി രാഘവ്ജിയുടെ ഛായാ ചിത്രത്തിന് മുമ്പിൽ തിരി തെളിയിച്ച് പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി ഗാന്ധി സേവാ വേദി ജന്മം നൽകി. 

ഗാന്ധി സേവാ വേദി പ്രസിഡന്റായി കെ. കൃഷ്ണകുമാറിനെയും ജനറൽ സെക്രട്ടറിയായി പ്രസാദ് കെ ഷൊർണ്ണൂരിനെയും തെരഞ്ഞെടുത്തു.

നമ്മുടെ എല്ലാം അഭിമാനമായ രാഘവ്ജിക്ക് അദ്ദേഹം അർഹിക്കുന്ന രീതിയിൽ ഒരു സ്മാരകവും, അന്ത്യ വിശ്രമം കൊള്ളുന്ന അവിടെ ഒരു സമാധിയും, സ്വയം പ്രകാശിത ഗിരി സദനം എന്ന കൊച്ചു മന്ദിരം യുവ തലമുറക്ക് ഗാന്ധിയൻ ആശയ പ്രചാരണത്തിനുള്ള ഒരു സ്ഥിരം വേദിയാക്കി ഉയർത്തുവാനും, അദ്ദേഹം നമ്മുക്ക് പകർന്ന് തന്ന പ്രവർത്തനങ്ങൾ പുനരുജീവിപ്പിക്കുവാനും വേണ്ട നടപടികളും, ധന സഹായവും, നിയമ നിർമ്മാണവും, ഏത്രയും പെട്ടെന്ന് ചെയ്തു തരുവാൻ വേണ്ടി, ഗാന്ധി സേവാ വേദി പ്രസിഡന്റ് കെ. കൃഷ്ണകുമാറും, ജനറൽ സെക്രട്ടറി പ്രസാദ് കെ ഷൊർണ്ണൂരൂം കൂടി കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. ഉമ്മൻചാണ്ടി അവർകൾക്ക് 28/12/14 ന് നിവേദനം നൽകി.



 പ്രസാദ്‌ കെ ഷൊർണൂർ 
ജനറൽ സെക്രട്ടറി
ഗാന്ധി സേവാ വേദി ഷൊർണൂർ 
prasadkshornur@gmail.com & prasadkshoranur@gmail.com





Monday, 7 January 2013

AYYAPPAN VILAKKU CHANDRAGIRI NEDUNGOTTOOR SHORNUR


AYYAPPAN VILAKKU @ CHANDRAGIRI NEDUNGOTTOOR SHORNUR




അയ്യപ്പന്‍ വിളക്ക്

ശാസ്താപ്രീതിയ്ക്കായി നടത്തുന്ന പൂജ അഥവാ വഴിപാടാണ് അയ്യപ്പന്‍ വിളക്ക് .

പ്രധാനമായും വള്ളുവനാട്ടിലാണ് അയ്യപ്പന്‍ വിളക്ക് നടത്താറുള്ളത്.
മധ്യകേരളത്തില്‍ ചിലയിടങ്ങളില്‍, ഗംഭീരമായി അയ്യപ്പന്‍ വിളക്ക് ആഘോഷം
നടക്കാറുണ്ട്. അയ്യപ്പന്‍ വിളക്കിന്‍റെ ചരിത്രത്തെക്കുറിച്ച് സൂചനകളില്ല.
നാടന്‍ കലാരൂപമെന്ന അംഗീകാരവും ഇതിനില്ല. എങ്കിലും ദൃശ്യഭംഗിയും
ആചാരസവിശേഷതയുമുള്ള ഒരു അനുഷ്ടാനമാണിത്.

"അയ്യപ്പന്‍ വിളക്കിനെ' വഴിപാട് എന്നു വിളിയ്ക്കുകയാവും ശരി. ഭക്തന്
അയ്യപ്പന്‍ വിളക്ക് നടത്താം. വീട്ടുകാര്‍ക്ക്/തറവാട്ടുകാര്‍ക്ക് നടത്താം
വായനശാലയോ ക്ളബോ പോലുള്ള സംഘത്തിന് നടത്താം. വീട്ടു പരിസരത്തോ
പൊതുസ്ഥലങ്ങളിലോ ശുദ്ധമായ പറമ്പിലോ ക്ഷേത്രങ്ങളിലോ നടത്താം.

ഭക്തന്മാര്‍ക്കൊന്നിച്ചു നടത്താം. ഒരു ദേശത്തുകാര്‍ക്ക് നടത്താം. ആരു
നടത്തിയാലും അയ്യപ്പന്‍ വിളക്കിന് നാട്ടുകാരുടെ പങ്കാളിത്തവും
പിന്തുണയുമുണ്ടാവും. ശബരിമല തീര്‍ഥാടന കാലത്ത് വള്ളുവനാട്ടില്‍ ചെറുതും
വലുതുമായി നൂറിലേറെ അയ്യപ്പന്‍ വിളക്ക് നടക്കാറുണ്ടായിരുന്നു.
ഇന്നത് വളരെ ചുരുങ്ങി.

സാധാരണ മാലയിട്ട അയ്യപ്പന്‍മാരുടെയോ നാട്ടുകാരുടേയോ ഒരു സമിതിയാണ്
അയ്യപ്പന്‍ വിളക്ക് നടത്താറുള്ളത്. ചെറിയമട്ടില്‍ അയ്യപ്പന്‍വിളക്ക്
നടത്തണമെങ്കില്‍ 50,000 രൂപയെങ്കിലും
ചെലവുവരും. അതുകൊണ്ട് ചിലര്‍ അല്പം ലളിതമാക്കിയാണ് വിളക്ക് നടത്തുക.
കാല്‍ വിളക്ക്, അരവിളക്ക് എന്നിങ്ങനെ ചുരുക്കി അയ്യപ്പന്‍വിളക്ക്
നടത്തുന്നു.

കുരുത്തോലയും വാഴത്തടയും കൊണ്ട് ക്ഷേത്രം

അയ്യപ്പന്‍ വിളക്ക് നടത്താനുള്ള തീയതിയും ഒരു പൊതുസ്ഥലവും വയലോ, പറമ്പോ,
മൈതാനമോ, ക്ഷേത്രപരിസരമോ, ആവാം ആദ്യം നിശ്ഛയിക്കുന്നു. അവിടെ ചെത്തി
വെടുപ്പാക്കി ശുദ്ധിചെയ്തു പന്തല്‍കെട്ടി വാഴത്തടയും കുരുത്തോലയും കൊണ്ട്
ശാസ്താക്ഷേത്രമുണ്ടാക്കുന്നു. നാടന്‍ കലാവിരുതിന്‍റെ ഉത്തമ നിദര്‍ശനമാണ്
പന്തല്‍ കെട്ടും ക്ഷേത്രനിര്‍മ്മാണവും. ശാസ്താക്ഷേത്രത്തിന് ശബരിമലയിലേതു
പോലെ 18 പടികളും ഉണ്ടാക്കാറുണ്ട്.

തൊട്ടടുത്തായി നാല് ഉപദേവതാ ക്ഷേത്രങ്ങളും ഉണ്ടാക്കും. ഭഗവതി, ഗണപതി,
സുബ്രഹ്മണ്യന്‍, ശിവന്‍ എന്നീ ദേവതകളുടെ ക്ഷേത്രങ്ങളാണു ഉണ്ടാക്കുക
പതിവ്. പൂര്‍ണ്ണതോതിലുള്ള അയ്യപ്പന്‍ വിളക്കിന് ഇങ്ങനെ അഞ്ച്
ക്ഷേത്രങ്ങളാണുണ്ടാവുക. അര വിളക്കാണെങ്കില്‍ അയ്യപ്പ ക്ഷേത്രവും
ഭഗവതിയുടെയും ഗണപതിയുടെയും ഉപക്ഷേത്രങ്ങളുമാണുണ്ടാവുക. കാല്‍വിളക്കിന്
അയ്യപ്പന്‍റെയും ഭഗവതിയുടെയും ക്ഷേത്രങ്ങളുണ്ടാകും.

അയ്യപ്പന്‍റെ അവതാരമഹിമ പ്രകീര്‍ത്തിക്കുന്ന "പാട്ട്' വിളക്കിന്‍റെ
പ്രധാന ചടങ്ങാണ്. പാലാഴി മഥനം മുതല്‍ പാട്ട് തുടങ്ങും. അയ്യപ്പന്‍
ശബരിമലയിലേക്ക് യാത്രയാവുന്നതുവെരയുള്ള കഥയാണ് പാട്ടില്‍.

വിളക്ക് നടത്തുന്ന സംഘങ്ങള്‍

അയ്യപ്പന്‍ വിളക്ക് നടത്തുന്നത് പരിചയസമ്പന്നരായ ചില സംഘങ്ങളാണ്. ദിവസം
കുറിച്ച് , മുന്‍കൂര്‍ പണം നല്‍കി കരാറാക്കിയാല്‍ അയ്യപ്പന്‍ വിളക്കിനു
വേണ്ട എല്ലാ ഏര്‍പ്പാടുകും ഇവര്‍ ചെയ്യും.

വാദ്യങ്ങളും പൂജാദ്രവ്യങ്ങളും പാട്ടുകരും എല്ലാം ഇവരുടെ
കൂടെകാണും.വിളക്കിനു വേണ്ട, പൂജാരി, ഗുരുസ്വാമി, കോമരം, മേളക്കാര്‍,
കുരുത്തോലയും വാഴത്തടയുമുപയോഗിച്ച് അമ്പലമുണ്ടാക്കുന്ന വിദഗ്ധര്‍, എല്ലാം
കരാര്‍ പിടിച്ച സംഘത്തിന്‍റെ ചുമതലയില്‍പെടും.

പുലര്‍ച്ചെ ആറു മുതല്‍ പിറ്റേന്നു പുലര്‍ച്ചെ ആറു വരെയാണ് അയ്യപ്പന്‍
വിളക്കിന്‍റെ നടത്തിപ്പ്. ആദ്യം ഗണപതി ഹോമം. പിന്നെ കുരുത്തോലയും
വാഴത്തടയുംകൊണ്ട് ക്ഷേത്ര സങ്കല്പമുണ്ടാക്കലാണ്. ഉച്ചയോടെ ഈ ജോലി തീരും.
അതു കഴിഞ്ഞാല്‍ ഉച്ചപൂജ. പിന്നെ സമൃദ്ധമായ പൊതു സദ്യ.

പാലക്കൊമ്പ് എഴുന്നെള്ളിപ്പ്

വൈകുന്നേരം ക്ഷേത്രാങ്കണത്തിലേക്ക് ഭഗവതിയെ ആവാഹിച്ചു കൊണ്ടുവരുന്ന
പാലക്കൊമ്പ് എഴുന്നെളളത്ത് നടക്കും. ഭഗവതിയുടെ വൃക്ഷമായ പാലക്കൊമ്പ്
മുറിച്ച് സമീപത്തുള്ള ക്ഷേത്രപരിസരത്ത് നേരത്തെ തന്നെ കുഴിച്ചിടും.
വിളക്കു നടത്തുന്ന പ്രദേശത്തു നിന്നും കൊട്ടും വാദ്യവും ആരവങ്ങളുമില്ലാതെ
പാലക്കൊമ്പ് കുഴിച്ചിട്ട ക്ഷേത്രസന്നിധിയിലേക്ക് യാത്ര പുറപ്പെടും. ഈ
ചടങ്ങ് ഏതാണ്ട് നാലു മണിക്കാണ് നടക്കുക.

പിന്നെ തോറ്റം ചൊല്ലല്‍. വെളിച്ചപ്പാടിന്‍റെ അരുളപ്പാടുകള്‍. ഈ സമയത്ത്
ചെണ്ടയും വാദ്യാഘോഷങ്ങളും താളത്തിനൊപ്പം അയ്യപ്പ തിന്തകതോം തോം എന്ന
ചുവടുവെയ്പുകളും ഉണ്ടാക്കിയിരിക്കും. പാലക്കൊമ്പില്‍ നിന്നും ഒരു ചെറിയ
കമ്പ് മുറിച്ചെടുത്ത് അതില്‍ ചുവന്നപട്ട് ചുറ്റി ഭഗവതിയെ സങ്കല്പിച്ച്,
ശോഭായാത്രയായി അത് പന്തലിലേക്കു കൊണ്ടുവരികയാണ് അടുത്ത ചടങ്ങ്.

പട്ടുചുറ്റിയ കമ്പ് പിടിക്കുന്നത് വിളക്കു നടത്തുന്ന കമ്മിറ്റിക്കാരുടെ
അവകാശമാണെന്നാണ് വെപ്പ്. അയ്യപ്പനെ സങ്കല്പിച്ച് ചുരിക, സുബ്രഹ്മണ്യനെ
സങ്കല്പിച്ച് ശൂലം, ശിവനെ സങ്കല്പിച്ച് ചിലമ്പ്, എന്നിവയും
എഴുന്നള്ളിക്കും. താലപ്പൊലിയും ശംഖനാദവും ചെണ്ടമേളവും തോറ്റം പാട്ടും
ശരണംവിളികളും കോമരങ്ങളുടെ വെളിച്ചപ്പെടലുകളും പാലക്കൊമ്പ്
എഴുന്നെള്ളിപ്പ് മാറ്റ് കൂട്ടും.

അയ്യപ്പന്‍ പാട്ട് / കനലാട്ടം

വിളക്കു നടക്കുന്ന പന്തലില്‍ എഴുന്നെള്ളിയെത്തുമ്പോള്‍ സമയം രാത്രി എട്ടര
ഒമ്പത് ആയിരിക്കും. വെടിക്കെട്ട്, ശരണം വിളി, തുടികൊട്ട്, എന്നിവയോടെ
പട്ട് പന്തലില്‍ എത്തിക്കുന്നതോടെ പാട്ട് തുടങ്ങുകയായി.

രാത്രി പന്ത്രണ്ട് മണിയ്ക്ക് പാല്‍ക്കിണ്ടി എഴുന്നെള്ളിച്ച് കോമരം
അതുമായി ക്ഷേത്രാങ്കണം വലം വെയ്ക്കും. പിന്നെ കനലാട്ടമാണ്.
തീയാട്ടമെന്നും ഇതിനെ വിളിക്കാറുണ്ട്. കനലില്‍ നഗ്നപാദനായി കോമരം
നടത്തുന്ന പ്രകടനമാണിത്.

അയ്യപ്പനും വാവരുമായി യുദ്ധം

പിന്നീടാണ് അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധം. ഇതിനായി രണ്ടുപേര്‍
വേഷം കെട്ടി യുദ്ധരംഗം അഭിനയിക്കും. ഇതു കഴിയുമ്പോഴേക്കും പന്തലും
അലങ്കാരങ്ങളും യുദ്ധം കഴിഞ്ഞാലെന്ന മട്ടില്‍ അലങ്കോലപ്പെട്ടിരിക്കും.

നേരം പുലരുമ്പോഴേക്കും ചടങ്ങുകളെല്ലാം അവസാനിക്കും. അയ്യപ്പന്‍
വിളക്കിന്‍റെ അവസാന ചടങ്ങ് തിരിയുഴിച്ചിലാണ്. ദേഹത്ത് എണ്ണപുരട്ടി
കത്തിച്ച തിരികൊണ്ട് ഉഴിച്ചില്‍ നടത്തുന്നു. അഭ്യാസ പ്രധാനമായ
പ്രകടനമാണിത്.


സ്വാമിയേ ശരണമയ്യപ്പ



Saturday, 13 October 2012

ORIGIN OF THE NAME PRASAD K SHORNUR


PRASAD K SHORNUR 



Here, PRASAD is my name given by my Guardians, so it becomes My First Name, K is my name Initial, which stands for KAIPPULLY, my Mother's House Name, then it becomes My Middle Name, and SHORNUR is the place name, where i brought up and still now residing, which i added with my name and initial, and it becomes My Last Name.

However, I like to be or known as Prasad K Shornur, by a Photo with the Matter of our Respective Elephant Sri GURUVAYOOR PADMANABAN, which printed and published in the leading Daily News Paper MALAYALA MANORAMA Full Edition, on 2007 March 19 Monday with the Titles, " Thumbikkai Thulumbathe - Neerozhukku Nilcha Nilayil Neerattu " also Prasad K Shornur edutha chithram as a By Name.


This is my Second Photo which comes on a Print Media, I taken this photo by the way of, my Grand Aunty KAMALAM telephone call, on a day in the first week of March 2007. She told me that, according to the Vazhalikkavu Temple Vela Maholsavam, this year the Central Committee main elephant is sponsored by my brother K. SANKUNNI childrens, and it is Guruvayoor Padmanaban. 

By the by, a Welcome Ceremony is conducting for the elephant Guruvayoor Padmanaban, at Painkulam Ayyappaneshan Centre to Vazhalikkavu Temple on the Vela day morning. With Respect and Joy, i accept the call and have been there on the day, with my intimate Friend Suresh Manikkam Camera Canon Power Shot A 400. But i have joined the function in the middle, because on the way to there from my residence, the Cheruthuruthy Railway Level Cross Gate blocked me with my vehicle, the precious time. 

After the ceremony, Guruvayoor Padmanaban came down to the great Bharatha Puzha, flowing nearby Vazhalikkavu for a special bath. From the memmory, i think it takes the time 10:30 am. to 1:30 pm. I was there more than thease three hours, with my Friend in Relative named Shashi Kondayil, watching the bathing and taking photos.


A Photo from thease some photos is this One !