Monday 1 January 2018

ENTE ORMAYIL THIRUVATHIRA


എൻറെ ഓർമ്മയിൽ തിരുവാതിര


തിരുവാതിര എന്ന് മനസ്സിൽ തെളിയുമ്പോൾ ആദ്യം ഓർമ്മയിൽ വന്നെത്തുന്ന ഒന്നാണ് ഊഞ്ഞാൽ.  (വിലാസിനി എന്ന തൂലിക നാമത്തിലറിയപ്പെടുന്ന എം കെ മേനോൻ എഴുതിയ നോവലാണ്‌ ഊഞ്ഞാൽ.) ഇത് അല്ല, എൻറെ ബാല്യകാലത്ത് തിരുവാതിര എത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ അച്ഛന്റെ വീടായ ഷൊർണുർ നെടുങ്ങോട്ടൂർ പാപ്പുള്ളി തറവാട്ടിലെ നാലുകെട്ടിൻറെ വടക്കെ തൊടിയിലെ വലിയ പുളിയുടെ പടിഞ്ഞാറേ കൊമ്പിൽ കെട്ടുന്ന ഊഞ്ഞാൽ ഇന്നും ഹൃദയത്തിൽ ആഹ്ലാദമുണർത്തുന്നു.

പ്രസാദ് കെ ഷൊർണുർ