Friday 14 April 2017

ENTE ORMAYIL VISHU


എൻറെ ഓർമയിൽ വിഷു



വിദ്യാഭ്യാസം അച്ഛൻറെ വീടായ ഷൊർണുർ നെടുങ്ങോട്ടൂർ പാപ്പുള്ളി തറവാട്ടിലെ നാല് കെട്ടിൽ ആയിരുന്നതിനാൽ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് വേനലവധിക്ക് പള്ളികൂടമടച്ചാൽ തട്ടകത്തമ്മയുടെ ഉത്സവമായ ആര്യങ്കാവ് പൂരം കഴിഞ്ഞ ഉടൻ വിഷുവിന് ഏറെ നാൾ മുമ്പ് തന്നെ അമ്മയുടെ തറവാടായ ചേലക്കര തൊഴുപ്പാടം കൈപ്പുള്ളി വീട്ടിൽ എത്തിച്ചേരും അമ്മയോടൊപ്പം ഞാനും മൂന്ന് അനുജന്മാരും. എൻറെ എല്ലാം എല്ലാം എല്ലാം ആയിരുന്ന മുത്തശ്ശൻ ഞങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ചിരുന്ന മത്താപ്പും, കമ്പിത്തിരിയും, ചക്രവും, പൂക്കുട്ടിയും, ക്യാപ്പും, ഓലപ്പടക്കവും, മാലപ്പടക്കവും, കൈനീട്ടം, വിഭവ സമൃദ്ധമായ ഭക്ഷണം ഇവയെല്ലാം ഒരിക്കൽ പോലും തിരിച്ച് നൽകുവാൻ കഴിയാത്ത ജീവിത സത്യങ്ങൾ.


പ്രസാദ് കെ ഷൊർണുർ 

No comments: