Saturday 9 September 2017

ENTE ORMAYIL ONAM


എൻറെ ഓർമ്മയിൽ ഓണം

ഷൊർണുർ നെടുങ്ങോട്ടൂർ ദേശ കുതിര കമ്മിറ്റി 2017 ലെ തിരുവോണം നാളിൽ കമ്മിറ്റി മന്ദിരത്തിന് ചേർന്നുള്ള നായർ സർവീസ് സൊസൈറ്റി 5703 നെടുങ്ങോട്ടൂർ കരയോഗത്തിന് മുമ്പിൽ വിസ്‌മയം തീർത്ത പൂക്കളം.

കാലം മാറുമ്പോൾ മാറുന്ന ഓണം


ഓണം എന്ന വാക്ക് മനസിൽ എത്തുമ്പോൾ തന്നെ ഓരോ മലയാളിക്കും എന്ന പോലെ തന്നെ എനിക്കും, അത് ഇനി എന്നാണ് എന്നറിയുവാൻ ഉള്ള ആകാംക്ഷയോട് കൂടിയ ഒരു തരം ആനന്ദം സംജാതമാകും. ഇത് ഒന്ന് തന്നെയാണ് ഓണം എന്ന ആഘോഷത്തിൻറെ ഏറ്റവും വലിയ പ്രത്യേകത, കാരണം എല്ലാവരുടെയും മനസും ശരീരവും നന്മകളാൽ സമ്പൂർണമാകുന്ന അവസരമാണ് ഓണം.

എൻറെ ഓർമ്മയിൽ ഓണം കടന്ന് വരുമ്പോൾ മുഖ്യമായും അത് രണ്ടായി തിരിഞ്ഞിരിക്കുന്നു. 1995 നവംബർ 22 ന് ഞാൻ, എന്റെ അച്ഛൻ, അമ്മ, മൂന്ന് അനുജന്മാർ ഒപ്പം അച്ഛൻറെ വീടായ പാപ്പുള്ളി തറവാട്ടിലെ നാല് കെട്ടിൽ നിന്ന് മാറി തൊട്ടടുത്ത് പുതിയ വീട്ടിലേക്ക് താമസം തുടങ്ങിയ കാലം വരെയുള്ള ഓണവും ശേഷമുള്ള ഓണവും തികച്ചും വ്യത്യസ്‌തമാകുന്നു.

ഓർമ്മ വെച്ച കാലം മുതൽ പുതിയ വീട്ടിലേക്ക്‌ വരുന്നത് വരെയുള്ള നീണ്ട 16 വർഷത്തോളം ഓണം ആഘോഷിച്ചിരുന്നത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശൻറെയും അമ്മൂമ്മയുടെയും കൂടെയായിരുന്നു. സ്‌കൂൾ പൂട്ടുന്ന ദിവസം തന്നെ സന്ധ്യയോട് കൂടി അമ്മയുടെ കൈപ്പുള്ളി വീട്ടിൽ എത്തിച്ചേരും ഞങ്ങൾ. പിന്നീട് സ്‌കൂൾ തുറക്കുന്ന ദിവസം അതിരാവിലെയുള്ള മടക്കയാത്രവരെയുള്ള അവധി ദിനങ്ങൾ ആഘോഷത്തിൻറെ, ആഹ്‌ളാദത്തിന്റെ, ആമോദത്തിൻറെ നാളുകളായിരുന്നു.


പ്രസാദ് കെ ഷൊർണുർ







No comments: